പാർവതീ സമേതനായ പരമേശ്വരൻ ബാലഗണപതി യോടുമൊപ്പം ശിലാ വിഗ്രഹ രൂപത്തിൽ പ്രതിഷ്ഠിത മായ കേരളത്തിലെ അത്യപൂര്‍വ്വം ക്ഷേത്രങ്ങളിൽഒന്നാണ് ശ്രീ ആതകശ്ശേരി ശിവ ക്ഷേത്രം. പ്രതിഷ്ഠാപ്രാധാന്യം കൊണ്ട് ശ്രേഷ്ഠമാ മഹാക്ഷേത്രത്തിൽ ശിവലിംഗത്തിനു തന്നെയാണ് അത്യന്തം പ്രാധാന്യം. ഷഡാധാരവിധി പ്രകാരം പ്രതിഷ്ഠിക്കപെട്ട ശിവലിംഗത്തിനു പുറമേ, മറ്റു ബിംബപ്രതിഷ്ഠകളുമുണ്ട്.കോഴിക്കോട് ജില്ലയിലെ പഴയ കുറുമ്പ്രനാട് താലൂക്കില്‍ പ്രകൃതി സൗന്ദര്യത്തിന്റെ നടനവേദിയായ ഉള്ളിയേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ശ്രീ ആതകശ്ശേരി ശിവക്ഷേത്രം. ഉള്ളിയേരി പേരാമ്പ്ര റോഡില്‍ നിന്നും മുന്നൂറു മീറ്റര്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലം സവിശേഷ ശ്രദ്ധയാകർഷിക്കുന്നതാണ്.