• temple
  • temple
  • temple
  • temple
  • temple
temple

പാർവതീ സമേതനായ പരമേശ്വരൻ ബാലഗണപതി യോടുമൊപ്പം ശിലാ വിഗ്രഹ രൂപത്തിൽ പ്രതിഷ്ഠിത മായ കേരളത്തിലെ അത്യപൂര്‍വ്വം ക്ഷേത്രങ്ങളിൽഒന്നാണ് ശ്രീ ആതകശ്ശേരി ശിവ ക്ഷേത്രം. പ്രതിഷ്ഠാപ്രാധാന്യം കൊണ്ട് ശ്രേഷ്ഠമാ മഹാക്ഷേത്രത്തിൽ ശിവലിംഗത്തിനു തന്നെയാണ് അത്യന്തം പ്രാധാന്യം. ഷഡാധാരവിധി പ്രകാരം പ്രതിഷ്ഠിക്കപെട്ട ശിവലിംഗത്തിനു പുറമേ, മറ്റു ബിംബപ്രതിഷ്ഠകളുമുണ്ട്.കോഴിക്കോട് ജില്ലയിലെ പഴയ കുറുമ്പ്രനാട് താലൂക്കില്‍ പ്രകൃതി സൗന്ദര്യത്തിന്റെ നടനവേദിയായ ഉള്ളിയേരി ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ശ്രീ ആതകശ്ശേരി ശിവക്ഷേത്രം. ഉള്ളിയേരി പേരാമ്പ്ര റോഡില്‍ നിന്നും മുന്നൂറു മീറ്റര്‍ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലം സവിശേഷ ശ്രദ്ധയാകർഷിക്കുന്നതാണ്.

  • About Temple

    പ്രസിദ്ധമായ തൃക്കൈക്കുന്നിന്റെ താഴ്‌വരയിലായി സ്ഥിതിചെയുന്ന ഈ ക്ഷേത്രത്തിന്റെ കിഴക്കും വടക്കും നീരൊഴുക്കുകൾ ഉണ്ടായിരുന്നുവത്രെ. ഈ രണ്ടു നീരൊഴുക്കുകളും ഒന്നായി ചേര്‍ന്ന് നേരെ വടക്കോട്ടൊഴുകി തൊട്ടടുത്തുള്ള രാമന്‍പുഴയിലാണ് ചേര്‍ന്നിരുന്നത്..

  • Temple Festival

    ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം നിറഞ്ഞിരിക്കും. ഈ ദേവചൈതന്യത്തിനു എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ അതു നികത്തുവാനായിട്ടാണ് ഉത്സവം എന്ന ചടങ്ങ് നടത്തപെടുന്നത്.
  • About Pooja

    ക്ഷേത്രത്തില്‍ അഭിഷ്ഠസിദ്ധികള്‍ക്കു വേണ്ടി നടത്തുന്നവയാണ് വഴിപാടുകള്‍. ഒഴിഞ്ഞ കൈകളുമായി രാജാവിനെയോ ഗുരുവിനെയോ ദേവനെയോ കാണാന്‍പോകരുത് എന്നാണ് പ്രമാണം.ഗുരുദക്ഷിണ പോലെയാണ് ദേവന് വഴിപാട്‌.

  • Sivarathri

    ആതകശ്ശേരി ക്ഷേത്രത്തിലെ സുപ്രധാനമായ ഉത്സവം ശിവരാത്രിയാണ്. തികഞ്ഞ ഭക്തിയോടെ ശിവരാത്രീവ്രതം അനുഷ്ഠികുന്നവര്‍ക്ക് ഭഗവാന്‍ സകലകാമങ്ങളയും പ്രദാനം ചെയും. നിദ്രാവിഹീനരായി ആ രാത്രി മുഴുവനും ശിവാരാധനയില്‍ മുഴുകുന്നവരില്‍ ശിവന്‍പ്രസന്നനാകും..



    Read More